നാടകവേദിയിൽ നടന് മാംഗല്യം
നാടകാന്തം ജീവിതം...

ഷെൽട്ടർ നാടകവേദിയിൽ അഭിനേതാവ് പ്രശാന്തും ചിഞ്ചുവും വിവാഹിതരായപ്പോൾ

സ്വന്തം ലേഖകൻ
Published on Sep 09, 2025, 01:07 AM | 1 min read
ആലപ്പുഴ
കടൽതീരത്തെ മംഗല്യവേദിയിൽ തിരമാലയുടെ കെട്ടിമേളത്തിന്റെ അകമ്പടിയിൽ പ്രശാന്തിന് ജീവിതസഖിയായി ചിഞ്ചു. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ റിയൽവ്യൂ ക്രിയേഷൻസ് തിങ്കൾ രാത്രി ആലപ്പുഴ ബീച്ചിൽ അവതരിപ്പിച്ച തോപ്പിൽ ഭാസിയുടെ ജീവിതകഥ ‘ഷെൽട്ടർ’ നാടകമാണ് ഇരുവരുടെയും സ്വപ്‌നസാഫല്യത്തിന്റെയും വേദിയായി മാറിയത്. നാടകമവതരിപ്പിച്ച ശേഷം രാത്രി പത്തോടെയായിരുന്നു വേദിയിൽ വിവാഹം. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇരുവർക്കും രക്തഹാരം കൈമാറി. നാടകത്തിലെ പ്രധാന കഥാപാത്രമായ തേവനെയാണ് പി എസ് പ്രശാന്ത് തൃക്കളത്തൂർ അവതരിപ്പിച്ചത്. നാടകം ജീവിതത്തിന്റെ ഭാഗമായി മാറ്റിയ പ്രശാന്തിന്റെ ആഗ്രഹമായിരുന്നു വേദിയിൽവച്ചുള്ള വിവാഹം. കൊല്ലം അഞ്ചൽ സ്വദേശിയായ എം ചിഞ്ചു ആദ്യ പ്രണയസമ്മാനമായി പ്രശാന്തിന് നൽകിയതും നാടകത്തെ കുറിച്ചുള്ള പുസ-്‌തകമായിരുന്നു. ഇരുവരും ട്രെയിനിൽ വച്ചാണ് പരിചയപ്പെടുന്നത്. സൗഹൃദം പിന്നിട് പ്രണയമായി. അഭിനേതാവും എഴുത്തുകാരനുമായ പ്രശാന്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച നാടക നടനുള്ള അവർഡും ലഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ സ്വദേശിയാണ്.









0 comments