സംരക്ഷണ കൂട്ടായ്‌മ

കണിച്ചുകുളങ്ങര
കണിച്ചുകുളങ്ങര സർവീസ് സഹകരണബാങ്കിനെ തകർക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്കെതിരെ എൽഡിഎഫ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംരക്ഷണ കൂട്ടായ്‌മ സംഘടിപ്പിച്ചു. കണിച്ചുകുളങ്ങരയിൽ നടന്ന കൂട്ടായ്‌മ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. സിപിഐ മാരാരിക്കുളം മണ്ഡലം കമ്മിറ്റി അംഗം സി കെ അശോകൻ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് വി ആർ ദിനേഷ് , ബി സലിം, ആർ ജയസിംഹൻ, എസ് ദേവദാസ്, ടി ജെ അശോകൻ, ഡി പ്രിയേഷ്‌കുമാർ, പ്രഭ മധു, എം ഡി അനിൽകുമാർ, സി സി ഷിബു, പി കെ വേണുഗോപാൽ, ടി ഓമനക്കുട്ടൻ, പി നിധിൻ, മനോജ് തുടങ്ങിയവർ സംസാരിച്ചു.









0 comments