ദേശാഭിമാനത്തോടെ 45 വർഷം

തിരുവൻവണ്ടൂർ പഞ്ചായത്തിൽ 45 വർഷമായി ദേശാഭിമാനി പത്രവിതരണം ചെയ്യുന്ന വി എം ജെയിംസിനെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എ മഹേന്ദ്രൻ ആദരിക്കുന്നു
ചെങ്ങന്നൂർ
തിരുവൻവണ്ടൂർ പഞ്ചായത്തിൽ 45 വർഷമായി ദേശാഭിമാനി പത്രം വിതരണം ചെയ്യുന്ന വി എം ജെയിംസിനെ സിപിഐ എം തിരുവൻവണ്ടൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രൻ ആദരിച്ചു. ലോക്കൽ സെക്രട്ടറി വി ഷാജിമോൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം ഷാജി കുതിരവട്ടം, ദീപു ദിവാകരൻ, എം കെ ശ്രീകുമാർ, പി എസ് ബിനുമോൻ, എം ജെ ശ്രീലത, ബാബു പുന്നൂസ്, ടി കെ അനിൽകുമാർ, സന്തോഷ് അൽഫോൺസ്, ലതീഷ കുമാർ എന്നിവർ പങ്കെടുത്തു.









0 comments