വിൽപ്പനയ്‌ക്ക് സൂക്ഷിച്ച 36 ലിറ്റർ മദ്യം പിടിച്ചു

ആലപ്പുഴ
പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ മാടംപോട്ടിൽ വീട്ടിൽ സുരേഷ് അനധികൃതമായി വിൽപ്പനയ്‌ക്ക് സൂക്ഷിച്ച ആറ് ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം എക്‌സൈസ് പിടിച്ചെടുത്തു. പ്രതി ഓടിരക്ഷപ്പെട്ടു. ആലപ്പുഴ റേഞ്ചിലെ അസി. എക്‌സൈസ് ഇൻസ്‌പെക്‌ടർ വി കെ മനോജ്കുമാറും സംഘവുമാണ് മദ്യം പിടിച്ചത്. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി. ഇൻസ്‌പെക്‌ടർ ഫാറുക്ക് അഹമ്മദും സംഘവും ചൊവ്വ രാവിലെ നടത്തിയ റെയ്ഡിൽ അനധികൃത വിൽപ്പനയ്‌ക്കായി സൂക്ഷിച്ച 15 ലിറ്റർ മദ്യം പിടികൂടി. ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ ബീച്ച് വാർഡിൽ വലിയതയ്യിൽ വീട്ടിൽ സാനു എന്ന് വിളിക്കുന്ന ബിനോനിനെതിരെ കേസെടുത്ത് അറസ്‌റ്റ് ചെയ്‌തു. അസി. എക്‌സൈസ് ഇൻസ്‌പെക്‌ടർമാരായ വി കെ മനോജ്കുമാർ, വി സന്തോഷ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുർജിത്ത്, രതീഷ്, വനിത സിഇഒ അനിമോൾ എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. കുതിരപ്പന്തി വാർഡിൽ വിൽപ്പനയ്‌ക്ക് സൂക്ഷിച്ച 15 ലിറ്റർ മദ്യവുമായി യുവാവ് അറസ്‌റ്റിൽ. പുത്തൻവീട്ടിൽ സാബു എന്ന ജോൺ സെബാസ്‌റ്റ്യനെ (44)യാണ് ആലപ്പുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ആർ പ്രശാന്തിന്റെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ വീട്ടിൽ അനധികൃത മദ്യവിൽപ്പന നടത്തുന്നു എന്ന വിവരം ലഭിച്ചിരുന്നു.









0 comments