ദേശാഭിമാനി പ്രചാരണം ഉൗർജിതം; മാന്നാറിൽ 1500 പേർ വാര്‍ഷിക വരിക്കാരാകും

ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി ഒന്നാംഘട്ടം വാര്‍ഷിക വരിസഖ്യയുടെ തുകയും ലിസ്റ്റും ജില്ലാ സെക്രട്ടറിയറ്റംഗം എ മഹേന്ദ്രന്‍ ഏറ്റുവാങ്ങുന്നു
മാന്നാര്‍
ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി ഏരിയയിൽ 1500 പേരെ വാര്‍ഷിക വരിക്കാരാക്കുമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി പി എന്‍ ശെല്‍വരാജന്‍ പറഞ്ഞു. ചെന്നിത്തല, തൃപ്പെരുന്തുറ, മാന്നാര്‍ ഈസ്റ്റ്, വെസ്റ്റ്, ബുധനൂര്‍, എണ്ണയ്ക്കാട്, പുലിയൂര്‍, പാണ്ടനാട് എന്നീ ലോക്കല്‍ കമ്മിറ്റികളില്‍നിന്ന് ഒന്നാംഘട്ടം വാര്‍ഷിക വരിസഖ്യയുടെ തുകയും ലിസ്റ്റും ജില്ല സെക്രട്ടറിയറ്റംഗം എ മഹേന്ദ്രന്‍ ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി അംഗം പുഷ്പലത മധു, ഏരിയ സെക്രട്ടറി പി എന്‍ ശെല്‍വരാജന്‍, ആര്‍ സഞ്ജീവന്‍, സുരേഷ് മത്തായി, ബി കെ പ്രസാദ്, കെ പി പ്രദീപ്, ഇ എന്‍ നാരായണന്‍, ടി എ സുധാകരക്കുറുപ്പ്, ഷാജി മാനംപടവില്‍, ടി എസ് ശ്രീകുമാര്‍, എന്‍ രാജേന്ദ്രന്‍, ജി രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.









0 comments