രാമൻപിള്ളയുടെ കുടുംബത്തിന് ക്ഷേമനിധി തുക കൈമാറി

അന്തരിച്ച രാമൻപിള്ളയുടെ കുടുംബത്തിന് കല കുവൈത്ത് നൽകിയ മൂന്നുലക്ഷം രൂപ മകൾ അഖിലയ്ക്ക് സിപിഐ എം മാവേലിക്കര ടൗൺ വടക്ക് ലോക്കൽ സെക്രട്ടറി പി വി സന്തോഷ്‌കുമാർ കൈമാറുന്നു
മാവേലിക്കര
കല കുവൈറ്റ് അംഗമായിരിക്കെ മരിച്ച രാമൻപിള്ളയുടെ മരണാനന്തര ക്ഷേമനിധി തുകയായ മൂന്നുലക്ഷം രൂപ കുടുംബത്തിന് നൽകി. മാവേലിക്കര കണ്ടിയൂർ പനയ്‌ക്കൽ കുടുംബത്തിൽ നടന്ന ചടങ്ങിൽ സിപിഐ എം മാവേലിക്കര ടൗൺ വടക്ക് ലോക്കൽ സെക്രട്ടറി പി വി സന്തോഷ്‌കുമാർ തുക രാമൻപിള്ളയുടെ മകൾ ജി അഖിലയ്‌ക്ക് നൽകി. രാമൻപിള്ളയുടെ മരണശേഷം ഭാര്യ ഗീതയും മരിച്ചു. കല ട്രസ്‌റ്റ് ഡയറക്‌ടർ ബോർഡ് പ്രതിനിധി സാം പൈനുംമൂട്, കല ട്രഷറർ പി ബി സുരേഷ്, സന്തോഷ്‌കുമാർ, ഹാഷിം അരീപ്പുറത്ത്, ശ്രീകുമാർ, അനൂപ് പോൾ, തോമസ് സാമുവേൽ, മജീദ് ഖാൻ, ശ്രീനാഥ്, ഗോപികൃഷ്‌ണൻ, കെ രാജേന്ദ്രൻ, പ്രഭാകരകുറുപ്പ് എന്നിവർ പങ്കെടുത്തു.









0 comments