വി എസ് അനുസ്മരണം

സിപിഐ എം ചിങ്ങോലി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വി എസ് അനുസ്മരണം ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കയര്‍ഫെഡ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) വി എസ് അനുസ്മരണം നടത്തി. കയര്ഫെഡ്ആസ്ഥാനത്തിനുമുന്നിൽ നടന്ന അനുസ-്മരണ സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ ആര്‍ ഭഗീരഥന്‍ ഉദ്ഘാടനംചെയ-്തു. അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഐസക് ജെയിംസ് അധ്യക്ഷനായി. കയര്‍ഫെഡ് എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ വേണുകുമാര്‍ അനുസ-്മരണ പ്രഭാഷണം നടത്തി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി പ്രജീഷ്, സെക്രട്ടറി പി വി വിവന്‍ എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളി സിപിഐ എം ചിങ്ങോലി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച വി എസ് അച്യുതാനന്ദൻ അനുസ്മരണം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്തു. ജി ശശിധരൻ അധ്യക്ഷനായി. സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ ബി കൃഷ്ണകുമാർ, കെ ശ്രീകുമാർ, ചിങ്ങോലി ലോക്കൽ സെക്രട്ടറി എ എം നൗഷാദ്, സിപിഐ ലോക്കൽ സെക്രട്ടറി ഭാസ്കരപിള്ള എന്നിവർ സംസാരിച്ചു. ഹരിപ്പാട് സിപിഐ എം കരുവാറ്റ വടക്ക് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വി എസ് അച്യുതാനന്ദനെ അനുസ്മരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ ഉദ്ഘാടനംചെയ്തു. എം എം അനസ് അലി അധ്യക്ഷനായി. പി ടി മധു അനുശോചന പ്രമേയം അവതരിപ്പിച്ചു. എസ് സുരേഷ്, ജി പത്മനാഭക്കുറുപ്പ്, സി മുരളി കുമാർ, വിനോദ്കുമാർ, സലിം, എസ് രംഗനാഥക്കുറുപ്പ് എന്നിവർ സംസാരിച്ചു.









0 comments