വി എസ് അനുസ്‌മരണവും മെറിറ്റ് അവാർഡ് വിതരണവും

സിപിഐ എം കണ്ടല്ലൂർ ഐഡിയൽ ജങ്ഷനിൽ സംഘടിപ്പിച്ച വി എസ് അനുസ്‌മരണവും മെറിറ്റ് അവാർഡ് വിതരണവും യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
സിപിഐ എം കണ്ടല്ലൂർ 13–-ാം വാർഡ് കമ്മിറ്റി വി എസ് അനുസ്‌മരണവും മെറിറ്റ് അവാർഡ് വിതരണവും സംഘടിപ്പിച്ചു. കണ്ടല്ലൂർ ഐഡിയൽ ജങ്‌ഷനിൽ അനുസ്‌മരണം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. ജെ കോമള അധ്യക്ഷയായി. ഏരിയ സെക്രട്ടറി ബി അബിൻഷാ വിദ്യാഭ്യാസ അവാർഡുകൾ വിതരണംചെയ്‌തു. ഹരിതകർമ സേനാംഗങ്ങളെയും ആശാവർക്കർമാരെയും പഞ്ചായത്ത് അംഗം സുനി വിജിത്ത് ആദരിച്ചു. സിൽജു കോമളത്ത് പഠനോപകരണം വിതരണംചെയ്‌തു. ആർ വേണുഗോപാൽ, എ അജിത്ത്, ആർ സന്തോഷ്‌കുമാർ, സിഡിഎസ് ചെയർപേഴ്സൺ പി പ്രീജ എന്നിവർ സംസാരിച്ചു.









0 comments