കായംകുളത്ത് വന്ദേഭാരതിന് സ്‌റ്റോപ്പ് അനുവദിക്കണം: യു പ്രതിഭ എംഎൽഎ

കായംകുളം
ആലപ്പുഴ, കായംകുളം ഭാഗത്തേക്ക് സഞ്ചരിക്കുന്ന ട്രെയിൻ യാത്രക്കാരുടെ യാത്രാക്ലേശം പരിഹരിക്കാൻ കായംകുളത്ത് വന്ദേഭാരത് ട്രെയിനിന് സ്‌റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് യു പ്രതിഭ എംഎൽഎ കേന്ദ്ര റെയിൽവേമന്ത്രിക്കും കേരള പൊതുമരാമത്തുമന്ത്രിക്കും കേരളത്തിന്റെ റെയിൽവേ ചുമതലയുള്ള മന്ത്രിക്കും കത്തുനൽകി. ആലപ്പുഴയിൽനിന്ന് രാവിലെ 6.30ന് കായംകുളം ഭാഗത്തേക്കുള്ള ഇന്റർസിറ്റി പുറപ്പെട്ടുകഴിഞ്ഞാൽ പിന്നീട് ഈ വഴി മറ്റ് ട്രെയിനുകളില്ല. രാവിലെ 9.30ന് ആലപ്പുഴയിലെത്തുന്ന എറണാകുളം ആലപ്പുഴ പാസഞ്ചർ കായംകുളത്തേക്ക് നീട്ടുകയാണങ്കിൽ യാത്രക്കാർക്ക് ഏറെ ഗുണംചെയ്യും. പകൽ 11.30ന് കായംകുളത്ത് എത്തുന്ന നേത്രാവതി എക്‌സ്‌പ്രസ് കഴിഞ്ഞാൽ വൈകുന്നേരം 6.30ന് മാത്രമേ ആലപ്പുഴ ഭാഗത്തേക്ക് ട്രെയിൻ സർവീസുള്ളു. കോവിഡ് കാലത്ത് നിർത്തിവച്ച എറണാകുളം–-കായംകുളം പാസഞ്ചർ ഇതുവരെ പുനരാരംഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എംഎൽഎ കത്തുനൽകിയത്.









0 comments