അവർ തിരിച്ചെത്തി, 
മരണത്തെ മുഖാമുഖം കണ്ട്​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2025, 01:09 AM | 1 min read

സ്വന്തം ലേഖകൻ

ചേർത്തല

വൈക്കം മുറിഞ്ഞപുഴ കായലിൽ മുങ്ങിയ വള്ളത്തിൽനിന്ന്​ രക്ഷപ്പെട്ട പാണാവള്ളി സ്വദേശികൾ തിരിച്ചെത്തി. ചെമ്പ്​​ പഞ്ചായത്തിൽ മരണാനന്തര ചടങ്ങിനാണ്​ 23 അംഗസംഘം വള്ളത്തിൽ പോയത്​. വേഗത്തിൽ എത്താനായിരുന്നു ജലമാർഗം യാത്ര. മടക്കയാത്രയ്​ക്കിടെയാണ്​ തിരയിൽപ്പെട്ട്​ വള്ളത്തിൽ വെള്ളംകയറിയതും മുങ്ങിയതും. മത്സ്യ–കക്ക തൊഴിലാളികൾ വള്ളത്തിലെത്തിയാണ്​ 22 പേരെ കരകയറ്റിയത്​. മുങ്ങിയ വള്ളത്തിന്റെ വില്ലിയിൽ പിടിച്ചാണ്​ 19 പേർ കിടന്നത്​. ഇവരെയാണ്​ തൊഴിലാളികൾ സാഹസികമായി രക്ഷിച്ചത്​. മൂന്നുപേർ നീന്തി. ഇവരിലൊരാളെയാണ്​ കാണാതായത്​. മൂന്നുപേരെ വൈക്കം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ രക്ഷാബോട്ടിൽ വൈകിട്ട്​ പാണാവള്ളിയിൽ എത്തിച്ചു. ഇവരെ പാണാവള്ളി ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച്​ വൈദ്യപരിശോധനയ്​ക്ക്​ വിധേയമാക്കി. ഒപ്പം ഉണ്ടായിരുന്ന കണ്ണനെ കാണാതായതും മരണത്തെ മുഖാമുഖം കണ്ടതും എല്ലാവരെയും തളർത്തിയിരുന്നു. ആരോഗ്യകേന്ദ്രത്തിൽ എത്തിയ ദലീമ എംഎൽഎ ഇവരെ ആശ്വസിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home