മുത്താണ്‌ മുളക്കുഴ

school

നവീകരിച്ച പട്ടങ്ങാട്‌ ഗവ. എസ്‌എൻഡിപി എൽപി സ്‌കൂൾ

വെബ് ഡെസ്ക്

Published on Oct 18, 2025, 12:25 AM | 1 min read

ബി സുദീപ്‌

ചെങ്ങന്നൂർ

വിദ്യാഭ്യാസരംഗത്ത്‌ നടത്തിയ മികവുറ്റ പ്രവർത്തനങ്ങളാണ്‌ മുളക്കുഴ പഞ്ചായത്തിനെ വേറിട്ടതാക്കുന്നത്‌. പഠനം മധുരം സുഖദായകം, അക്ഷരമുറ്റത്തെ അക്ഷരപ്പൂക്കൾ എന്നീ പദ്ധതികൾ പുത്തൻ ഉണർവ് നൽകി. കുട്ടികളും അധ്യാപകരും ഇല്ലാതെ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട എലിമുക്ക് ഗവ. എൽപി സ്കൂൾ ഇപ്പോൾ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നത് ഇതിന്‌ ഉദാഹരണമാണ്. മന്ത്രി സജി ചെറിയാന്റെ വികസന ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ച് മുളക്കുഴ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഉൾപ്പെടെ അഞ്ച് വിദ്യാലയങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കുകയും മറ്റെല്ലാ വിദ്യാലയങ്ങളും നവീകരിക്കുകയുംചെയ്തു. എല്ലാ വിദ്യാലയങ്ങളിലും ശിശു സൗഹൃദ വിശ്രമമുറികളോടൊപ്പം ആധുനിക ശൗചാലയും നിർമിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കിച്ചൺ കം സ്റ്റോറും തയ്യാറാക്കി. പുതിയ അങ്കണവാടി കെട്ടിടങ്ങൾ സ്ഥാപിച്ചു. ലൈഫ് ഭവന പദ്ധതി പൂർണമായും നടപ്പിലാക്കി വരുന്നു. എല്ലാ വാർഡുകളിലും സ്മാർട്ട് കിച്ചൺ പദ്ധതി നടപ്പിലാക്കി. അതിദാരിദ്ര്യം ഇല്ലാതാക്കുന്ന പദ്ധതികൾ മികച്ച രീതിയിൽ നടപ്പിലാക്കി. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും മികച്ച ‘ശുചിത്വ ഗ്രാമം’ എന്നതിനൊപ്പം നിരവധി ബഹുമതികൾ കരസ്ഥമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home