കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു

child

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ പ്ലാക്കുടി ഇല്ലം 
ഉണ്ണികൃഷ്ണൻനമ്പൂതിരി കുഞ്ഞുങ്ങളെ ആദ്യക്ഷരം 
കുറിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 03, 2025, 12:25 AM | 1 min read

മാവേലിക്കര

വിവിധ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും നേതൃത്വത്തിൽ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. മാവേലിക്കര എ ആർ രാജരാജവർമ സ്‌മാരകത്തിൽ സെക്രട്ടറി പ്രൊഫ. വി ഐ ജോൺസൺ, പ്രൊഫ. ജി ചന്ദ്രശേഖരൻനായർ എന്നിവർ കുരുന്നുകളെ ആദ്യക്ഷരം കുറിപ്പിച്ചു. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ക്ഷേത്രതന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയും തട്ടാരമ്പലം സരസ്വതി ദേവീക്ഷേത്രത്തിൽ ക്ഷേത്രതന്ത്രി കല്ലമ്പള്ളിൽ ഇല്ലം വാമനൻനമ്പൂതിരിയും മാവേലിക്കര പള്ളിയറക്കാവ് സരസ്വതിദേവി ക്ഷേത്രത്തിൽ ഡോ. എസ് രവിശങ്കറും കുഞ്ഞുങ്ങളെ ആദ്യക്ഷരം കുറിപ്പിച്ചു. എ ആർ സ്‌മാരകത്തിൽ സംഘടിപ്പിച്ച സർഗാഞ്‌ജലി നോവലിസ്‌റ്റ്‌ കെ കെ സുധാകരൻ ഉദ്ഘാടനംചെയ്‌തു. കെ മധുസൂദനൻ അധ്യക്ഷനായി. ഗോപകുമാർ വാത്തികുളം, ജയദേവ് പാറക്കാട്, കെ കുഞ്ഞുകുഞ്ഞ് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ നടന്നു. ചാരുംമൂട് നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിൽ വിജയദശമിദിനത്തിൽ കുരുന്നുകൾ വിദ്യാരംഭംകുറിച്ചു. സാഹിത്യകാരൻ വിശ്വൻ പടനിലം, അധ്യാപകരായ ആർ ശശിധരൻ, പി പ്രമോദ് എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. ​ക്ഷേത്രത്തിലെ 28–-ാം ഓണമഹോത്സവം വെള്ളിയാഴ്‌ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെട്ടുകാഴ്‌ചകൾ, ഫ്ലോട്ടുകൾ തുടങ്ങിയവ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രാങ്കണത്തിൽ എത്തും. രാത്രി കലാപരിപാടികൾ നടക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Home