പപ്പായയിൽ ഷാജിക്ക് നൂറുമേനി

വി ഷാജിമോൻ കൃഷിയിടത്തിൽ
ചാരുംമൂട്
പപ്പായ കൃഷിയിൽ നൂറുമേനി വിളയിച്ച് യുവകർഷകനായ താമരക്കുളം പച്ചക്കാട് കൈലാസത്തിൽ വി ഷാജിമോൻ. അരയേക്കർ സ്ഥലത്താണ് കൃഷി. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഷാജി തനിക്ക് ഏറെ പ്രിയപ്പെട്ട കൃഷിയിലേക്ക് തിരിയുകയായിരുന്നു. പപ്പായയോടൊപ്പം, വാഴ, പയർ, പാവൽ, കുക്കുമ്പർ, വെള്ളരി, മരച്ചീനി, കോവൽ, പാഷൻ ഫ്രൂട്ട് , ചേന, ചേമ്പ് എന്നിവയും കൃഷി ചെയ്യുന്നു. ആഴ്ചയിൽ നാലു തവണയാണ് പപ്പായ വിളവെടുപ്പ്. കുറഞ്ഞത് 80 കിലോ പപ്പായ ലഭിക്കും. വി എഫ് പി സി കെ , താമരക്കുളം മാർക്കറ്റ്, ശൂരനാട് കൃഷിഭവൻ എന്നിവിടങ്ങളിലാണ് വിപണനം. റെഡ് ലേഡി വിഭാഗത്തിലുള്ള പപ്പായയാണ് കൃഷി ചെയ്യുന്നത്. താമരക്കുളം കൃഷിഭവന്റെ യുവ കർഷക അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ ഷാജിയെ തേടി എത്തിയിട്ടുണ്ട്.









0 comments