വയോജന കലോത്സവം

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച വയോജന കലോത്സവം മുൻ എംപി എ എം ആരിഫ് ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന കലോത്സവം സംഘടിപ്പിച്ചു. മുൻ എംപി എ എം ആരിഫ് ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ അധ്യക്ഷനായി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി സി ഷിബു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി വി സുനിൽ, സിഡിപിഒ ലിഷ സേവിയർ എന്നിവർ സംസാരിച്ചു. ബ്ലോക്കിലെ അഞ്ച് പഞ്ചായത്തിലെ വയോജനങ്ങൾ കലാമത്സരത്തിൽ പങ്കെടുത്തു. സമാപന സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് സമ്മാനം വിതരണംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ അധ്യക്ഷനായി. ജെയിംസ് ചിങ്കുതറ, ഗീത കാർത്തികേയൻ, സിനിമോൾ സാംസൺ, ജി ശശികല, ജെസ്സി ജോസി, പി എസ് ഷാജി, വി ഉത്തമൻ, അനിത തിലകൻ, സുധ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.








0 comments