മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനം ചെയ്‌തു
പ്രൊവിഡൻസിൽ റോബോട്ടിക് ശസ-്‌ത്രക്രിയ വിഭാഗം തുറന്നു

ആലപ്പുഴ പ്രൊവിഡൻസ് ആശുപത്രിയിൽ റോബോട്ടിക് ശസ്ത്രക്രിയ വിഭാഗം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
പ്രൊവിഡൻസ് ആശുപത്രിയിൽ സന്ധി മാറ്റിവയ-്‌ക്കൽ രംഗത്തെ നൂതനമാർഗമായ റോബോട്ടിക് ശസ-്‌ത്രക്രിയ വിഭാഗം ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ് ഉദ്‌ഘാടനംചെയ്‌തു. കൃത്രിമബുദ്ധിയുടെ കാലഘട്ടത്തിൽ റോബോട്ടിക് സാങ്കേതികവിദ്യപോലുള്ള അതിനൂതന സാങ്കേതികവിദ്യകൾ ചികിത്സാരംഗത്ത് ഒഴിച്ചുകൂടാനാവാത്തതാണെന്ന് മന്ത്രി പറഞ്ഞു. പ്രൊവിഡൻസ് ആശുപത്രി മാനേജിങ് ഡയറക-്‌ടർ ഡോ. ജോസഫ് ജോർജ് അധ്യക്ഷനായി. ചലച്ചിത്രതാരം കാളിദാസ് ജയറാം റോബോ അനാവരണം ചെയ്‌തു. എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, തോമസ് കെ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, ഡോ. കെ എസ് മനോജ്, എസ് സന്തോഷ്‌ലാൽ, ഡോ. ദിലീപ് ജോസഫ്, ദീപക് ജോസഫ്, ഡോ. ജോർജ് എം ശ്രാമ്പിക്കൽ, ഡോ. ജോൺ മാത്യു എന്നിവർ സംസാരിച്ചു.









0 comments