ലഹരിവിരുദ്ധ സന്ദേശവുമായി റോഡ് സേഫ്റ്റി കേഡറ്റുകൾ

ജോൺ ഓഫ് കെന്നഡി സ്‌കൂളിലെ റോഡ് സേഫ്റ്റി കേഡറ്റുകൾ
മാവേലിക്കര
എക-്‌സെസ് ഓഫീസ് ഉദ്ഘാടന ചടങ്ങ് ലഹരിവിരുദ്ധ ബോധവൽക്കരണ വേദിയാക്കി റോഡ് സേഫ്റ്റി കേഡറ്റുകൾ. മാവേലിക്കര സബ് ആർടി ഓഫീസിന്റെ കീഴിലുള്ള യൂണിഫോം ധരിച്ച കേഡറ്റുകൾ ലഹരിവിരുദ്ധ സന്ദേശവും റോഡ് സുരക്ഷാസന്ദേശവും അടങ്ങിയ പ്ലക്കാർഡുകളേന്തിയാണ്ചടങ്ങിൽ പങ്കെടുത്തത്. ഭരണിക്കാവ് കട്ടച്ചിറ ജോൺ ഓഫ് കെന്നഡി എച്ച്എസ-്‌സിലെ ഒമ്പത്, പ്ലസ്‌വൺ ക്ലാസുകളിലെ വിദ്യാർഥികളാണ് കേഡറ്റുകൾ. ഉദ്ഘാടകൻ മന്ത്രി എം ബി രാജേഷ് കുട്ടികളെ അഭിനന്ദിച്ചു. എംഎസ് അരുൺകുമാർ എംഎൽഎ മുൻകൈയെടുത്താണ് ചടങ്ങിനോടൊപ്പം ലഹരിവിരുദ്ധറാലി സംഘടിപ്പിച്ചത്.









0 comments