തകിടിയിൽ മീനത്ത് മൂലയിൽ റോഡ് തുറന്നു

തൃക്കുന്നപ്പുഴ പഞ്ചായത്ത് രണ്ടാം വാർഡിൽ നിർമിച്ച തകിടിയിൽ മീനത്ത് മൂലയിൽ റോഡ് ജില്ലാ പഞ്ചായത്ത് സ്ഥിരംസിമിതി അധ്യക്ഷൻ ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
തൃക്കുന്നപ്പുഴ പഞ്ചായത്ത് രണ്ടാം വാർഡിൽ നിർമിച്ച തകിടിയിൽ മീനത്ത് മൂലയിൽ റോഡ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി എസ് താഹ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എസ് വിനോദ് കുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്‌മിണി രാജു, വിഇഒ ടി എസ് അരുൺ, സുനു ശ്രീധരൻ, ശാലിനി അനിരുദ്ധൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് അംഗം ജെ മായ സ്വാഗതംപറഞ്ഞു. ഗ്രാമ–ബ്ലോക്ക്–ജില്ലാ പഞ്ചായത്തുകളുടെ സംയുക്തപദ്ധതിയായി 16 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമാണം.









0 comments