ആര്യാട് നോർത്ത് സ്കൂളിൽ നവീകരിച്ച ഭക്ഷണശാല തുറന്നു

ആര്യാട് നോർത്ത് ഗവ. യുപി സ്കൂളിൽ നവീകരിച്ച ഭക്ഷണശാല പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മണ്ണഞ്ചേരി
ആര്യാട് നോർത്ത് ഗവ. യുപി സ്കൂളിൽ നവീകരിച്ച ഭക്ഷണശാല തുറന്നു. പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഭക്ഷണശാലയിൽ ഒരേസമയം നൂറോളം കുട്ടികൾക്ക് ഇരിക്കാൻ സൗകര്യമുണ്ട്. പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പി ടി എ പ്രസിഡന്റ് എം രാജേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, ബ്ലോക്ക് പഞ്ചായത്തംഗം ടി കെ ശരവണൻ, പഞ്ചായത്തംഗങ്ങളായ ആർ രാജേഷ്, വിഷ്ണു, എംപി ടി എ പ്രസിഡന്റ് എസ് ഷീനാ ദേവി, പിടിഎ വൈസ് പ്രസിഡന്റ് പി പ്രവീൺ, പ്രഥമാധ്യാപിക ടി ആർ മിനിമോൾ,സീനിയർ അധ്യാപിക സി പി ബിന്ദു എന്നിവർ സംസാരിച്ചു.









0 comments