വായനമാസാചരണം സമാപിച്ചു

ആലപ്പുഴ
പി എൻ പണിക്കർ ഫൗണ്ടേഷൻ, പീപ്പിൾ കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസ്, പി കെ മെമ്മോറിയൽ ലൈബ്രറി, വനിതാവേദി, ഐസിഡിഎസ് എന്നി സംഘടനകൾ ചേർന്നുനടത്തിയ വായനമാസാചരണം സമാപിച്ചു. അമ്പലപ്പുഴ പി കെ മെമ്മോറിയൽ ഹാളിൽ സമാപന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ സ-്ത്രീസുരക്ഷ സെമിനാർ യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ-്തു. പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റ് രവി പാലത്തിങ്കൽ അധ്യക്ഷനായി. പീപ്പിൾ കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റീസ് ജനറൽ സെക്രട്ടറി അഡ്വ. വിൽഫ്രഡ് ദാസ്, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രതാപൻ നാട്ടുവെളിച്ചം, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ, പി കെ മെമ്മോറിയൽ ലൈബ്രറി ജനറൽ സെക്രട്ടറി എൻ എസ് ഗോപാലകൃഷ-്ണൻ, കെ പി ലക്ഷ-്മി, കൃഷ-്ണദാസ്, എ ഓമനക്കുട്ടൻ, എം നാജ, സുജാദേവി, സി കെ സിനിമോൾ ഫാൻസി , രാജു പള്ളിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.









0 comments