ആർ ശിവപ്രസാദ് സ്മാരക സ്‍കോളർഷിപ് സമ്മാനിച്ചു

ആർ ശിവപ്രസാദ് സ്മാരക വിദ്യാഭ്യാസ സ‍്കോളർഷിപ് വിതരണം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
ദേശാഭിമാനി ചാരുംമൂട് ലേഖകനായിരുന്ന ആർ ശിവപ്രസാദിന്റെ സ്‌മരണയ്‌ക്ക് ചാരുംമൂട് പ്രസ്‌ക്ലബ് ഏർപ്പെടുത്തിയ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ സമ്മാനിച്ചു. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. എസ് ജമാൽ അധ്യക്ഷനായി. ഭരണിക്കാവ് ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി സ്കോളർഷിപ് വിതരണംചെയ്തു. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജി വേണു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി പുരുഷോത്തമൻ, സിനുഖാൻ, ശാന്തി സുഭാഷ്, ദീപാ ജ്യോതിഷ്, ആർ ദീപ, അനിൽ പി ജോർജ്, വാഹിദ് കറ്റാനം, സി വി അജയകുമാർ, ജി ഹരിപ്രകാശ്, ഗിരീഷ്, എം അമൃതേശ്വരൻ, വള്ളികുന്നം പ്രഭ, മോഹനൻ പിള്ള എന്നിവർ സംസാരിച്ചു.









0 comments