പുഷ്‌പസേനൻനായർ രക്തസാക്ഷിദിനം ആചരിച്ചു

പുഷ്പസേനൻനായരുടെ രക്തസാക്ഷി ദിനാചരണം സി പി ഐ എം ജില്ല സെക്രട്ടറിയറ്റംഗം എ എം ആരിഫ് ഉദ്ഘാടനംചെയ്യുന്നു
മാന്നാർ
ആർഎസ്എസുകാർ കൊലപ്പെടുത്തിയ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയും കർഷകസംഘം നേതാവുമായിരുന്ന പുഷ്‌പസേനൻനായരുടെ 42–-ാം രക്തസാക്ഷിദിനം സിപിഐ എം മാന്നാർ വെസ്‌റ്റ് ലോക്കൽ കമ്മിറ്റി ആചരിച്ചു. അനുസ്‌മരണ സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം എ എം ആരിഫ് ഉദ്ഘാടനംചെയ്‌തു.
ഏരിയ കമ്മിറ്റി അംഗം കെ എം അശോകൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി ഷാജി മാനംപടവില്‍, കെ പി പ്രദീപ്, കെ പ്രശാന്ത്, കെ എം സഞ്‌ജുഖാൻ, ഡോ. ടി എ സുധാകരക്കുറുപ്പ്, ടി എസ് ശ്രീകുമാർ, എൻ ഡി ദിവാകരൻ, മണി കയ്യത്ര എന്നിവർ സംസാരിച്ചു. പോസ്‌റ്റോഫീസ് പടിക്കൽനിന്ന് അനുസ്‌മരണ റാലിയും ഉണ്ടായി.









0 comments