രക്ഷാകർതൃ ശാക്തീകരണ പരിപാടി

മാവേലിക്കര
ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കായി മാവേലിക്കര ബിആർസി ഗവ.ടിടിഐയിൽ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷൻ നൈനാൻ സി കുറ്റിശേരിൽ അധ്യക്ഷനായി. ജില്ലാ കോ-– ഓർഡിനേറ്റർ എം എസ് വിനോദ് മുഖ്യപ്രഭാഷണം നടത്തി. ഇംഗ്ലണ്ടിൽ നടക്കുന്ന ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സിപി ഫുട്ബോൾ വുമൺസ് വേൾഡ് കപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന റിയ കോശിയെ അനുമോദിച്ചു. തിരുവല്ല സെൻസോറിയ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ തെറാപ്പിസ്റ്റുകളായ ഫെമി കുര്യൻ, കൃഷ്ണവേണി ശശികുമാർ, ചന്ദന, ശിഖ മെറിൻ ഫിലിപ്പ് എന്നിവർ ക്ലാസെടുത്തു. ബിപിസി സി ജ്യോതികുമാർ, ഗവ. ടിടിഐ പ്രിൻസിപ്പൽ ജയകുമാര പണിക്കർ, പരിശീലകൻ ജി സജീഷ്, രമ്യ, അമ്പിളിക്കല, മിനിമോൾ തോമസ് എന്നിവർ സംസാരിച്ചു.









0 comments