മാടമ്പിൽ കുടുംബക്ഷേമ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം

കണ്ടല്ലൂർ പഞ്ചായത്ത് വാർഡ് 11ലെ മാടമ്പിൽ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പുതിയ കെട്ടിടം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കണ്ടല്ലൂർ പഞ്ചായത്ത് വാർഡ് 11ൽ മാടമ്പിൽ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ പുതിയ കെട്ടിടം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. എംഎൽഎയുടെ മണ്ഡല ആസ്‌തിവികസന ഫണ്ടിൽനിന്ന് 51.75 ലക്ഷം രൂപ വിനിയോഗിച്ചാണ് ഉപകേന്ദ്രം നിർമിച്ചത്. കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി അധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗീസ് മുഖ്യാതിഥിയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സുരേഷ് രാമനാമഠം, സ്ഥിരംസമിതി അധ്യക്ഷരായ സി സുജി, റെജികുമാർ, പഞ്ചായത്തംഗങ്ങളായ കോലത്ത് ബാബു, ഷീജ മോഹൻ, എം അഭിലാഷ്, കെ ആർ രാജേഷ്, രാധിക മുരളി, സെക്രട്ടറി എ സുധീർ, കണ്ടല്ലൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വിനീഷ് എന്നിവർ സംസാരിച്ചു. കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ നിർമാണത്തിന് ആറ് സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയ സോമദത്തൻ ഉഷസിനെ എംഎൽഎ ആദരിച്ചു.









0 comments