മഹാത്മാ അയ്യൻകാളി ജയന്തിയും ഘോഷയാത്രയും

കെപിഎംഎസ് ചെങ്ങന്നൂർ യൂണിയൻ കമ്മിറ്റിയുടെ മഹാത്മാ അയ്യൻകാളി ജയന്തി ആഘോഷവും അനുസ്മരണ സമ്മേളനവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
കെപിഎംഎസ് ചെങ്ങന്നൂർ യൂണിയൻ കമ്മിറ്റി അയ്യൻകാളി ജയന്തിയുടെ ഭാഗമായി ഘോഷയാത്ര സംഘടിപ്പിച്ചു. ചെങ്ങന്നൂർ മാർക്കറ്റ് ജങ്ഷനിൻ അനുസ്മരണ സമ്മേളനം മന്ത്രി സജിചെറിയാൻ ഉദ്ഘാടനംചെയ്തു. എ കെ സതീഷ്‌കുമാർ അധ്യക്ഷനായി. ചെങ്ങന്നൂർ നഗരസഭാധ്യക്ഷ ശോഭ വർഗീസ്, മനു തെക്കേടത്ത്, കെ രാജൻ, വിനായകി സുരേഷ് എന്നിവർ സംസാരിച്ചു. മങ്കൊമ്പ് അയ്യൻകാളി 162–-ാം ജന്മദിന അവിട്ടാഘോഷം കെപിഎംസ് നെടുമുടി യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. പ്രകടനത്തിനുശേഷം മങ്കൊമ്പ് ജങ-്‌ഷനിൽ നടന്ന സമ്മേളനം യുവജനക്ഷേമ ബോർഡ് മുൻ അധ്യക്ഷ ചിന്ത ജെറോം ഉദ്ഘാടനംചെയ-്‌തു. സംഘാടകസമിതി ചെയർമാൻ എ കെ ഷാജി അധ്യക്ഷനായി. സംഘാടക സമിതി ജനറൽ കൺവീനർ എം സുരേഷ്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ-്‌പ്രസിഡന്റ് എം എസ് ശ്രീകാന്ത്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഗോകുൽ ഷാജി, തകഴി പഞ്ചായത്തംഗം മിനി സുരേഷ്, യുണിയൻ ട്രഷറർ ഇ സുനിൽ, നീലിമാ കുഞ്ഞുമോൻ, എം ശിവകുമാർ, ആശാഷാജി എന്നിവർ സംസാരിച്ചു. മഹാത്മ അയ്യൻകാളിയുടെ 162–-ാം ജയന്തിയുടെ ഭാഗമായി കെപിഎംഎസ് കുട്ടനാട് യൂണിയൻ അവിട്ടദിനാഘോഷം സംഘടിപ്പിച്ചു. കിടങ്ങറ മുട്ടാർ ജങ്ഷനിൽ മുൻ മന്ത്രി ജി സുധാകരൻ ഉദ്ഘാടനംചെയ്തു. യൂണിയൻ പ്രസിഡന്റ് ഷൈനി സത്യൻ അധ്യക്ഷയായി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ വേണുഗോപാൽ, രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് ആർ രാജുമോൻ, സംസ്ഥാന കമ്മിറ്റി അംഗം പി വി മനോഹരൻ, യൂണിയൻ ട്രഷറർ എ സുഗതൻ, സെക്രട്ടറി ടി ആർ അനിയൻ തുടങ്ങിയവർ സംസാരിച്ചു.









0 comments