സാഹിത്യ സമ്മേളനവും പുസ-്‌തക ചർച്ചയും

പുരോഗമന കലാസാഹിത്യ സംഘം മാവേലിക്കര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സാഹിത്യ സമ്മേളനവും പുസ്തക ചർച്ചയും അലിയാർ എം മാക്കിയിൽ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
പുരോഗമനകലാസാഹിത്യ സംഘം മാവേലിക്കര ഏരിയാ കമ്മിറ്റിയുടെ സാഹിത്യ സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ഉദ്ഘാടനംചെയ-്‌തു. ജയദേവ് പാറയ-്‌ക്കാട് അധ്യക്ഷനായി. പ്രൊഫ. വി ഐ ജോൺസൺ രചിച്ച "ഒളിച്ചുവെച്ച ഫോട്ടോയും ഒഴുകിപ്പോയ കാലവും’ എന്ന പുസ-്‌തകം ഡോ. ബിന്ദു ഡി സനിൽ പരിചയപ്പെടുത്തി. എ ശ്രീപ്രിയ, സാം പൈനുംമൂട് , പ്രൊഫ. വി വാസുദേവൻ, ഡോ. ആർ ശിവദാസൻപിള്ള, കെ മോഹനൻ ഉണ്ണിത്താൻ, കെ കുഞ്ഞുകുഞ്ഞ്, ഗോപകുമാർ വാത്തികുളം എന്നിവർ സംസാരിച്ചു.









0 comments