പാതിരാമണലിൽ കുടുംബശ്രീ കിയോസ്‌ക് തുടങ്ങി

മുഹമ്മ
പാതിരാമണൽ ദ്വീപിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കുടുംബശ്രീ ഉൽപ്പന്നങ്ങളും വാങ്ങാം. കുടുംബശ്രീ നേതൃത്വത്തിൽ ആരംഭിച്ച കിയോസ്‌ക് മന്ത്രി കെ ബി ഗണേഷ്‌കുമാർ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ഷാബു, വൈസ്‌പ്രസിഡന്റ് എൻ ടി റെജി, ഡിഎംസി എസ് രഞ്‌ജിത്ത്, ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ജിസ്‌ന, സിഡിഎസ് ചെയർപേഴ്സൺ സേതുഭായി തുടങ്ങിയവർ പങ്കെടുത്തു.









0 comments