തെക്കേക്കരയിൽ കുടുംബശ്രീക്ക് സ്ഥിരം വിപണനകേന്ദ്രം

തെക്കേക്കര കുടുംബശ്രീ സിഡിഎസ് ആരംഭിച്ച സ്ഥിരംവിപണനകേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ ഇന്ദിര ദാസ് ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
തെക്കേക്കര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് ഓലകെട്ടിയമ്പലത്ത് സ്ഥിരം വിപണനകേന്ദ്രം തുറന്നു. ഓലകെട്ടിയമ്പലം "ടേക്ക് എ ബ്രേക്ക്’ അങ്കണത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ ഇന്ദിരാദാസ് ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ അധ്യക്ഷനായി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ മധുസൂദനൻ ആദ്യവിൽപ്പന നടത്തി. വൈസ്‌പ്രസിഡന്റ് മിനി ദേവരാജൻ, സിഡിഎസ് വൈസ്‌പ്രസിഡന്റ് ടി കെ ലക്ഷ്‌മി, സിഡിഎസ് അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സിഡിഎസ് അധ്യക്ഷ തുളസിഭായി സ്വാഗതം പറഞ്ഞു. സിഡിഎസിൽ രജിസ്‌റ്റർ ചെയ്‌ത് പ്രവർത്തിക്കുന്ന 88 സംരംഭവും 86 സംഘകൃഷി ഗ്രൂപ്പും ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ ഒരു വിപണനകേന്ദ്രം എന്നതാണ് ലക്ഷ്യം. ഇതിനായി കുറത്തികാട് ജങ്ഷനിൽ തെക്കേക്കര നാടൻ എണ്ണക്കട, പഞ്ചായത്ത് അങ്കണത്തിൽ അഗ്രി കിയോസ്‌ക്, ഓലകെട്ടിയമ്പലത്തിൽ കോഫീ ഷോപ്പ് എന്നിവ തുടങ്ങിയിട്ടുണ്ട്.









0 comments