കുടുംബശ്രീ ‘ആരോഗ്യ കർക്കടകം’ ഫെസ-്റ്റിന് തുടക്കം

ആലപ്പുഴ
കുടുംബശ്രീ ജില്ലാമിഷന്റെ ആരോഗ്യ കർക്കടകം ഫെസ്‌റ്റിന് ആലപ്പുഴ കലക്ടറേറ്റിൽ തുടക്കമായി. കലക്ടർ അലക്സ് വർഗീസ് കുടുംബശ്രീ ഉൽപ്പന്നമായ ചാമയരി നടൻ അനൂപ് ചന്ദ്രന് നൽകി ഉദ്ഘാടനംചെയ്തു. ജൂലൈ 26 വരെ ദിവസവും രാവിലെ 10 മുതൽ അഞ്ചുവരെയാണ് മേള. കുടുംബശ്രീ ജില്ലാ മിഷൻ കോ– ഓർഡിനേറ്റർ എസ് രഞ്ജിത്ത്, ജില്ലാ പ്രോഗ്രാം മാനേജർമാരായ പി സുനിത, സാഹിദ് ഫെയ്‌സി, കുടുംബശ്രീ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ സോഫി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.









0 comments