കെജിഒഎ മേഖലാ ജാഥയും ധർണയും

ആലപ്പുഴ
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ, ഹരിപ്പാട് മേഖലാ ജാഥയും ധർണയും ആവേശമായി. തൊഴിലാളി വിരുദ്ധ ലേബർ കോഡുകളും പിഎഫ്ആർഡിഎ നിയമവും പിൻവലിക്കുക,ക്ഷാമബത്ത ശമ്പള പരിഷ്ക്കരണ കുടിശിഖ ലഭ്യമാക്കുക തുടങ്ങിയ മുദ്രവാവാക്യങ്ങൾ ഉയർത്തിയാണ് സമരം ആലപ്പുഴയിൽ ഇ എം എസ് സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച ജാഥയിൽ അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, ആലപ്പുഴ ടൗൺ, സിവിൽ സ്റ്റേഷൻ ഏരിയകളിൽനിന്നായി ഗസറ്റഡ് ജീവനക്കാർ പങ്കെടുത്തു. കലക്ടറേറ്റിന് മുന്നിൽ ധർണ, സംസ്ഥാന പ്രസിഡന്റ് ഡോ. എസ് ആർ മോഹനചന്ദ്രൻ ഉദ്ഘാടനംചെയ്തു. ജില്ലാ ട്രഷറർ ദേവരാജ് പി കർത്ത അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി സിലീഷ്, കെജിഒഎ ജില്ലാ പ്രസിഡന്റ് ജെ പ്രശാന്ത് ബാബു, ജോയിന്റ് സെക്രട്ടറി കെ എസ് രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
മാവേലിക്കര, ചെങ്ങന്നൂർ, ഹരിപ്പാട് ഏരിയകളിലെ പ്രവർത്തകർ പങ്കെടുത്ത ഹരിപ്പാട് മേഖലാ മാർച്ച് കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം എൻ എസ് ഷൈൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് റെനി സെബാസ്റ്റ്യൻ അധ്യക്ഷനായി. കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം കെ സീന, എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി, കെജിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി എസ് വേണുക്കുട്ടൻ, വൈസ്പ്രസിഡന്റ് ഡോ. എസ് ശ്രീകല തുടങ്ങിയവർ സംസാരിച്ചു.









0 comments