ചീഫ് എക്സിക്യൂട്ടീവ് മീറ്റുമായി കെസിഇയു

കേരള കോ-– ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചീഫ് എക്സിക്യൂട്ടീവ് മീറ്റ് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചീഫ് എക്സിക്യൂട്ടീവ് മീറ്റ് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് വി എസ് പുഷ്പരാജ് അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം മുഖ്യപ്രഭാഷണം നടത്തി. മികച്ച സഹകരണ സംഘമായി തെരഞ്ഞെടുത്ത ചേർത്തല സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1344ന് എക്സലൻസ് അവാർഡ് സമ്മാനിച്ചു. 2025ൽ കുറഞ്ഞ കുടിശ്ശിക നിലവാരം നിലനിർത്തിയ ചിങ്ങോലി സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1887, കടക്കരപ്പളളി സർവീസ് സഹകരണ ബാങ്ക് 1125, കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്ക് 2166 എന്നിവയ്ക്ക് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് നിലവാരത്തിൽ പെർഫോമൻസ് അവാർഡ് വിതരണംചെയ്തു. വിവിധ വിഷയങ്ങളിൽ ഡോ. എം രാമനുണ്ണി, സുധീർ മേനോൻ, സി എസ് സന്തോഷ് എന്നിവർ ക്ലാസുകൾ എടുത്തു. ആർ രവീന്ദ്രൻ, കെ എസ് ജയപ്രകാശ്, എസ് പ്രിയ, പി വി കുഞ്ഞുമോൻ, സജികുമാർ, ആർ ശ്രീകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി മനുദിവാകരൻ സ്വാഗതം പറഞ്ഞു.








0 comments