കാപ്പാ പ്രതി പോക്‌സോ കേസിൽ പിടിയിൽ

കഞ്ഞിക്കുഴി
റോഡിലൂടെ നടന്നുപോയ പതിനാറുകാരിയെ ആക്രമിച്ച ക്രിമിനൽ കേസ് പ്രതി പിടിയിൽ. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 17–-ാംവാർഡിൽ ചെത്തിഭാഗത്ത് പുത്തൻപുരയ്‌ക്കൽ ബാനിമോനെയാണ് പോക്‌സോ കേസെടുത്ത് പൊലീസ് അറസ്‌റ്റുചെയ്‌തത്. ചൊവ്വ വൈകിട്ട് 5.30ന് തേനംപറമ്പ് മാവിൻകൂട്ടിൽ റോഡിലായിരുന്നു സംഭവം.11 കേസിൽ പ്രതിയായ ഇയാൾ ജയിലിലായിരുന്നു. പുറത്തിറങ്ങിയശേഷം എല്ലാ ആഴ്‌ചയും മാരാരിക്കുളം പൊലീസ് സ്‌റ്റേഷനിലെത്തി ഒപ്പിട്ടിരുന്നു. മുമ്പ് കാപ്പാ കേസിൽ നാടുകടത്തപ്പെട്ട് ദയാഹർജിയിൽ ഉത്തരവ് പിൻവലിക്കപ്പെട്ടിട്ടും സ്‌റ്റേഷനിൽ ഹാജരാകാതെ നിയമനടപടികൾ നേരിട്ടയാളാണ് പ്രതി.









0 comments