കാർഷികപ്പെരുമയ-്‌ക്ക്‌ മാറ്റുകൂട്ടാൻ "കപ്പയും കാന്താരിയും'

kappa

കഞ്ഞിക്കുഴി പഞ്ചായത്തിന്റെ കപ്പയും കാന്താരിയും പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 28, 2025, 01:57 AM | 1 min read

കഞ്ഞിക്കുഴി ​

ലയാളിയുടെ പരമ്പരാഗത ഭക്ഷണശീലങ്ങളിലൊന്നായ കപ്പയും കാന്താരിയുംകൊണ്ട്‌ കഞ്ഞിക്കുഴിയുടെ കാർഷികപ്പെരുമയ-്‌ക്ക്‌ മാറ്റുകൂട്ടാൻ പഞ്ചായത്ത്‌. അഞ്ചുലക്ഷംരൂപ വകയിരുത്തി പഞ്ചായത്തിലെ ഒന്പതിനായിരത്തിലധികം കുടുംബങ്ങളിൽ കപ്പക്കമ്പും കാന്താരിമുളക് തൈകളും വിതരണംചെയ്യും. പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി ഉദ്ഘാടനംചെയ-്‌തു. എട്ടാംവാർഡിലെ ചക്കനാട്ട് ഷാജിയുടെ കൃഷിയിടത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഗീത കാർത്തികേയൻ അധ്യക്ഷയായി. പഞ്ചായത്ത് വൈസ-്‌പ്രസിഡന്റ്‌ അഡ്വ. എം സന്തോഷ-്‌കുമാർ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബൈരഞ്‌ജിത്ത്, ആസൂത്രണസമിതി ഉപാധ്യാക്ഷൻ സി പി ദിലീപ്, ഇന്ദിര, കർമസേന സെക്രട്ടറി ജി ഉദയപ്പൻ, കൃഷി ഓഫീസർ റോസ-്‌മി ജോർജ്‌, അസി. കൃഷി ഓഫീസർ എസ് ഡി അനില, പഞ്ചായത്തംഗം സി ദീപുമോൻ, കൃഷിവകുപ്പ് ജീവനക്കാർ, കാർഷികവികസനസമിതി അംഗങ്ങൾ, കർഷകർ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home