ഉൾനാടൻ മത്സ്യസംരക്ഷണത്തിന് തുടക്കം

ഉൾനാടൻ മത്സ്യസംരക്ഷണ പദ്ധതി തഴക്കര പഞ്ചായത്തിൽ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
സംസ്ഥാന ജൈവവൈവിധ്യ ബോർഡും ജൈവവൈവിധ്യ പരിപാലന സമിതിയും മാന്നാർ മത്സ്യഭവനും തഴക്കര പഞ്ചായത്തിൽ ഉൾനാടൻ മത്സ്യസംരക്ഷണ പദ്ധതി ആരംഭിച്ചു. വരാൽ, കല്ലേമുട്ടി മത്സ്യക്കുഞ്ഞുങ്ങളെ തഴക്കര പഞ്ചായത്ത് പോരടി കുളത്തിൽ നിക്ഷേപിച്ച് എം എസ് അരുൺകുമാർ എംഎൽഎ പദ്ധതി ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അംബിക സത്യനേശൻ, എസ് അനിരുദ്ധൻ, സുമേഷ്, കെ കെ വിശ്വംഭരൻ, ഫിറോസിയ, നസീമ ജലാൽ, ഫിഷറീസ് ഓഫീസർ എം ദീപു, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ– ഓർഡിനേറ്റർ ശ്രുതി ജോസ്, ഫിഷറീസ് കോ– ഓർഡിനേറ്റർ എസ് സുഗന്ധി, അന്നമ്മ സജി, അരുൺ തുടങ്ങിയവർ പങ്കെടുത്തു. വംശനാശം സംഭവിക്കുന്ന ഉൾനാടൻ മത്സ്യങ്ങളെ പ്രജനനത്തിനായി പൊതുകുളങ്ങളിൽ നിക്ഷേപിക്കുകയും പ്രജനനശേഷം കുഞ്ഞുങ്ങളെ ഉൾച്ചാലുകളിലും കുളങ്ങളിലും പുഴകളിലും ഒഴുക്കിവിടുകയുംചെയ്യുന്നതാണ് പദ്ധതി.









0 comments