സ്വാതന്ത്ര്യലഹരിയില്‍...

independence day

കായംകുളം എൻടിപിസിയിൽ കായംകുളം പ്രോജക-്‌ട്‌ മേധാവി ദേബ-്‌ദത്ത് സിൻഹ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Aug 16, 2025, 12:25 AM | 2 min read

ആലപ്പുഴ

ഇന്ത്യയുടെ 79–ാം സ്വാതന്ത്ര്യദിനം ജില്ലയിലെങ്ങും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആലപ്പുഴ ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടിൽ നടന്ന ജില്ലാതല ആഘോഷത്തില്‍ മന്ത്രി സജി ചെറിയാന്‍ ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യദിന പരേഡിന്റെ അഭിവാദ്യവും അദ്ദേഹം സ്വീകരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. സ്‌കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഓഫീസുകളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും സ്വാതന്ത്ര്യദിന ആഘോഷം നടന്നു. ഹരിപ്പാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ്ബും സ്‌കൂൾ റിസോഴ്സ് ഗ്രൂപ്പും ചേർന്ന്‌ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ ഒമ്പതിന്‌ സ്‌കൂൾ പ്രിൻസിപ്പൽ ആർ റഫീക്ക്, പ്രഥമാധ്യാപിക എൻ ചന്ദ്രിക എന്നിവർ ചേർന്ന് പതാകയുയർത്തി. സ്വാതന്ത്ര്യദിന പരേഡ്, പിരമിഡ് ആവിഷ്‌കാരം, ‘നമ്മുടെ ഇന്ത്യ’ രൂപാവിഷ്‌കാരം, ദേശഭക്തിഗാനം, സംഘനൃത്തം, മധുരവിതരണം എന്നിവയും സംഘടിപ്പിച്ചു. കാർത്തികപ്പള്ളി എൻടിപിസി കായംകുളത്ത് രാജ്യത്തിന്റെ 79–-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എൻടിപിസി കായംകുളം പ്രോജക-്‌ട്‌ മേധാവി ദേബ-്‌ദത്ത് സിൻഹ, നവജ്യോതി ലേഡീസ-്‌ക്ലബ് പ്രസിഡന്റ് കൃഷ-്‌ണകാളി സിൻഹ എന്നിവർ നേതൃത്വം നൽകി. ദേശീയപതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കമായി. എൻടിപിസി കായംകുളത്തിന്റെ പ്രവർത്തനമികവിന്‌ അർപ്പണബോധത്തോടെ പ്രവർത്തിച്ച ജീവനക്കാരെ ദേബ-്‌ദത്ത് സിൻഹ അഭിനന്ദിച്ചു. സിഐഎസ്എഫ് സുരക്ഷാവിഭാഗം, ഡിജിആർ സുരക്ഷാവിഭാഗം, കേന്ദ്രീയ വിദ്യാലയത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീം, സിഐഎസ്എഫ് ഫയർവിങ്‌ എന്നിവരുടെ നേതൃത്വത്തിൽ പരേഡ് നടത്തി. പിന്നാലെ എൻടിപിസി ബാലഭവനിലെയും കേന്ദ്രീയ വിദ്യാലയത്തിലെയും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സിഐഎസ്എഫ് ഫയർവിങ്‌ ത്രിവർണപ്രകടനം ആഘോഷങ്ങൾക്ക് വർണശോഭ പകർന്നു. എൻടിപിസി കായംകുളത്തിന് മികച്ച സംഭാവനകൾ നൽകിയ ജീവനക്കാരെയും ആദരിച്ചു. മുട്ടം റോട്ടറി ക്ലബ്ബിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം പ്രസിഡന്റ് ഇ കെ ചന്ദ്രൻ പതാകയുയർത്തി ഉദ്ഘാടനംചെയ്‌തു. മുല്ലക്കര എൽപി സ്‌കൂൾ വിദ്യാർഥികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വിദ്യാർഥികൾക്ക് ക്ലബ് സെക്രട്ടറി ജോർജ് വർഗീസ് തരകൻ പ്രഭാതഭക്ഷണം നൽകി. ഏവൂർ ദേശബന്ധു ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം പ്രസിഡന്റ് അഡ്വ. ജി ഷിമുരാജ് പതാക ഉയർത്തി ഉദ്ഘാടനംചെയ്‌തു. ​മുതുകുളം കലാവിലാസിനി വായനശാല സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് തോമസ് വർഗീസ് ദേശീയപതാക ഉയർത്തി. വിദ്യാർഥികൾക്ക് സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home