കെസിഇയു ഏരിയ സമ്മേളനം

കെസിഇയു ഹരിപ്പാട് ഏരിയ സമ്മേളനം പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി കൃഷ്‌ണകുമാർ ഉദ്ഘാടനംചെയ്യുന്നു
ഹരിപ്പാട്
കേരളാ കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു ഹരിപ്പാട് ഏരിയ സമ്മേളനം കുമാരപുരം സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി കൃഷ്‌ണകുമാർ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് എം പത്മകുമാർ അധ്യക്ഷനായി. യാത്രയയപ്പും അനുമോദനസമ്മേളനവും സിപിഐ എം ഏരിയ സെക്രട്ടറി സി പ്രസാദ് ഉദ്ഘാടനംചെയ്‌തു. യൂണിയൻ ജില്ലാ സെക്രട്ടറി മനു ദിവാകരൻ, ഏരിയ സെക്രട്ടറി പി ജി ഗിരീഷ്, സിഐടിയു ഏരിയ സെക്രട്ടറി എം തങ്കച്ചൻ, ജി ബിജുകുമാർ, കെ എസ് ജയപ്രകാശ്, എസ് പ്രിയ, സജികുമാർ, ആർ ബിജു, അല്ലി മാത്യു, എസ് ചിന്റു, അമ്പിളി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി ജി ഗിരീഷ് (പ്രസിഡന്റ്), അഖിൽ നന്ദകുമാർ, എസ് രജനി, പ്രിയങ്ക (വൈസ്‌പ്രസിഡന്റുമാർ), കെ രഘു (സെക്രട്ടറി), കെ പി രാജീവ്, അശോക്‌കുമാർ, ആർ രാജേഷ് (ജോയിന്റ് സെക്രട്ടറിമാർ), അമ്പിളി (ട്രഷറർ).








0 comments