എൻജിഒ യൂണിയൻ മാർച്ചിൽ വൻ പങ്കാളിത്തം

ആലപ്പുഴ
കേരള എൻജിഒ യൂണിയൻ മേഖലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണയും നടത്തി. ജനപക്ഷ ബദൽനയങ്ങൾ ശക്തിപ്പെടുത്തുക, നവകേരള നിർമിതിയിൽ പങ്കാളികളാകുക, കേന്ദ്രസർക്കാരിന്റെ ജന–തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക, കേന്ദ്ര–സംസ്ഥാന സാമ്പത്തികബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു മാർച്ചും ധർണയും . ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര മേഖലാ കേന്ദ്രങ്ങളിൽ ജീവനക്കാരുടെ വലിയ പങ്കാളിത്തമായിരുന്നു. ആലപ്പുഴയിലെ മാർച്ച് എ വി ജെ ജങ്ഷനിൽനിന്ന് ആരംഭിച്ച് ടൗൺഹാളിൽ അവസാനിച്ചു. തുടർന്ന് നടന്ന ധർണ യൂണിയൻ സംസ്ഥാന ട്രഷറർ വി കെ ഷീജ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ്പ്രസിഡന്റ് ജി രാജേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി സിലീഷ് സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റംഗം ഐ അനീസ് നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം കെ ഇന്ദിര പങ്കെടുത്തു. ഹരിപ്പാട് മുനിസിപ്പൽ ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച് ഗാന്ധി സ്ക്വയറിൽ മാർച്ച് അവസാനിച്ചശേഷം നടന്ന ധർണ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ രാജേഷ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എൻ അരുൺകുമാർ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റംഗം ആർ സുശീലാദേവി നന്ദിയും പറഞ്ഞു മാവേലിക്കരയിൽ നടന്ന മാർച്ച് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച് ബുദ്ധ ജങ്ഷന് സമീപം അവസാനിച്ചു. ധർണ സംസ്ഥാന കമ്മിറ്റിയംഗം എം ജെ ഷീജ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ വൈസ്പ്രസിഡന്റ് എഫ് റഷീദാകുഞ്ഞ് അധ്യക്ഷയായി. ജില്ലാ ജോയിന്റ്സെക്രട്ടറി സി സി നയനൻ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റംഗം ബി സുബിത്ത് നന്ദിയും പറഞ്ഞു.









0 comments