"സാരി തരൂ സഞ്ചി തരാം' കാമ്പയിൻ

തകഴിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർഥികൾ സാരിയിൽനിന്ന് സഞ്ചി നിർമിച്ചപ്പോൾ
വെബ് ഡെസ്ക്

Published on Jul 04, 2025, 01:29 AM | 1 min read

തകഴി

ലോക പ്ലാസ്‌റ്റിക് ബാഗ് രഹിതദിനത്തിൽ സാരിയിൽനിന്ന്‌ തുണിസഞ്ചിയുമായി കുട്ടികളെത്തി. തകഴി പഞ്ചായത്തിലെ തകഴി ശിവശങ്കരപ്പിള്ള ഗവ. യുപി സ്‌കൂൾ, ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്‌കൂൾ, ഡിബി ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ കുട്ടികളാണ് സാരിയിൽനിന്ന്‌ സഞ്ചി നിർമിച്ചത്. തകഴി പഞ്ചായത്ത് ഹരിതകർമസേനയും സഞ്ചി നിർമിച്ചുനൽകി. ഹരിതസഹായ സ്ഥാപനമായ ഐആർടിസിയും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശാസ്‌ത്ര പോർട്ടലായ ലൂക്കയും ചേർന്ന് പൊതുവിദ്യാഭാസവകുപ്പിന്റെയും തദ്ദേശസ്വയംഭരണവകുപ്പിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘പാഴ്‌പുതുക്കം’ അപ്‌സൈക്കിൾ ഫെസ്‌റ്റിവലിന്റെ ഭാഗമായാണ് തുണിസഞ്ചി വിതരണംചെയ്‌തത്. 1000ലധികം സഞ്ചികൾ വിതരണംചെയ്‌തു. തകഴി ശിവശങ്കരപ്പിള്ള ഗവ. യുപി സ്‌കൂളിൽ സംഘടിപ്പിച്ച പഞ്ചായത്തുതല വിതരണം പ്രസിഡന്റ്‌ എസ് അജയകുമാർ ഉദ്ഘാടനംചെയ്‌തു. വൈസ്‍‍ പ്രസിഡന്റ്‌ അംബിക ഷിബു അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ കെ ശശാങ്കൻ, സിന്ധു ജയപ്പൻ, പഞ്ചായത്തംഗം മിനി സുരേഷ്, പ്രഥമാധ്യാപിക ഗീതാകുമാരി, ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്‌എസ് ചാർജ് ഓഫീസർ ഷൈനി ജെ നായർ, ഐആർടിസി കോ–-ഓർഡിനേറ്റർ സാലി ആന്റണി, ഹരിതകർമസേന പ്രസിഡന്റ്‌ രജിത സന്തോഷ്, സെക്രട്ടറി വത്സല പ്രസന്നൻ എന്നിവർ സംസാരിച്ചു. കേളമംഗലം ജിഎൽപിഎസ്, തെന്നടി ജിഎൽപിഎസ് എന്നിവിടങ്ങളിലും സഞ്ചി വിതരണംചെയ്‌തു. കുട്ടമംഗലം ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, എസ്‌എൻഡിപി എച്ച്‌എസ്‌എസ്‌ കുട്ടമംഗലം സ്‌കൂളുകളിലെ സ്‌കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് വിദ്യാർഥികൾ സ്വയംതയ്യാറാക്കിയ തുണിസഞ്ചികൾ കുടുംബശ്രീക്ക് കൈമാറി. പരിസ്ഥിതിദിനത്തിൽ തുടങ്ങി ജൂലൈ 12ന്‌ ലോക പേപ്പർ ദിനത്തിൽ സമാപിക്കുന്ന ‘പാഴ്‌പുതുക്കം’ പരിപാടിയുടെ ഭാഗമായാണ്‌ കാമ്പയിൻ. രണ്ട്‌ സ്‌കൂളും ചേർന്ന്‌ 205 തുണിസഞ്ചിയാണ് കൈമാറിയത്. സ്‌കൂൾ മാനേജരും പഞ്ചായത്ത്‌ വികസന സ്ഥിരംസമിതി അധ്യക്ഷനുമായ കെ എ പ്രമോദ് ഉദ്ഘാടനംചെയ്‌തു. പ്രഥമാധ്യാപിക ധന്യ ജീമോൻ, ശാലിനി ലൈജു, എസ്‌ കെ ജയ, എസ്‌ ബിനി, ഐആർടിസി കോ–- ഓർഡിനേറ്റർ സിമി രാജൻ, വിദ്യാർഥിനി നിയ രതീഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home