ഫോസ-്‌കാക്ക് ആസ്ഥാന മന്ദിരത്തിന് കല്ലിട്ടു

ഫോസ-്‌കാക്ക് ആസ്ഥാന മന്ദിരത്തിന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ രാധാകൃഷ-്‌ണൻ നായർ കല്ലിടുന്നു
ചെങ്ങന്നൂർ
ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് അസോസിയേഷൻ കേരള(ഫോസ-്‌കാക്ക് )യുടെ ആസ്ഥാന മന്ദിരത്തിന്റെ നിർമാണം തുടങ്ങി. ചെങ്ങന്നൂർ പുത്തൻകാവിൽ വാങ്ങിയ ഭൂമിയിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ രാധാകൃഷ-്‌ണൻ നായർ കല്ലിട്ടു. ചെങ്ങന്നൂർ നഗരസഭാധ്യക്ഷ ശോഭ വർഗീസ്, കൗൺസിലർ ഓമന വർഗീസ്, സംഘടനയുടെ വർക്കിങ് പ്രസിഡന്റ് അരവിന്ദാക്ഷൻ നായർ, സെക്രട്ടറി ജനറൽ ലതാംഗൻ, ട്രഷറർ വാസുദേവമേനോൻ, നിർമാണ കമ്മിറ്റി ചെയർമാൻ ഈപ്പൻ ചെറിയാൻ, കൺവീനർ സ്റ്റീഫൻ ജോർജ്, ഫൈനാൻസ് കമ്മിറ്റി ചെയർമാൻ മാത്യു കല്ലുങ്കത്തറ, കൺവീനർ പ്രൊഫ. ബാലകൃഷ-്‌ണകുറുപ്പ്, ആർക്കിടെക-്‌ട് ബിജു എന്നിവർ പങ്കെടുത്തു. ഒരു വർഷത്തിനകം നിർമാണം പൂർത്തീകരിക്കും.








0 comments