ഭക്ഷ്യസുരക്ഷ ക്വിസ്മത്സരം

ചാരുംമൂട്
ഓണാട്ടുകര എത്നിക് ഫുഡ്സ് പ്രൊഡ്യൂസർ കമ്പനി ഭക്ഷ്യസുരക്ഷ കാമ്പയിനിന്റെ ഭാഗമായി ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ഭക്ഷ്യസുരക്ഷാ ക്വിസ്മത്സരം സംഘടിപ്പിക്കും. സ്കൂളുകൾക്ക് ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽനിന്ന് രണ്ട് പേർ വീതമുള്ള ടീമിനെ പങ്കെടുപ്പിക്കാം. ആഗസ്ത് 30ന് രാവിലെ 10ന് കമ്പനിയുടെ കരിമുളയ്ക്കൽ തുരുത്തിയിൽ ജങ്ഷനിലെ ഓഫീസ് കോൺഫറൻസ് ഹാളിലാണ് മത്സരം. ടീം അംഗങ്ങളുടെ പേര്, ക്ലാസ്, ഫോൺ നമ്പർ എന്നിവ സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം ആഗസ്ത് 10-ന് മുമ്പ് ലഭിക്കണം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പി ഗോപാലക്കുറുപ്പ് മെമ്മോറിയൽ ഭക്ഷ്യസുരക്ഷാ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിക്കും. ഫോൺ: 9447275369, 9446513771









0 comments