ഓർമപ്പെരുന്നാളിന് കൊടിയേറി

ചേപ്പാട് മാർ ദിവന്നാസ്യോസ് വൃദ്ധഭവനത്തിൽ മലങ്കര മെത്രാപോലീത്തായായിരുന്ന ചേപ്പാട് ഫിലിപ്പോസ് മാർ ദിവന്നാസ്യോസിന്റെ ഓർമപ്പെരുന്നാളിന് വൈസ്‌പ്രസിഡന്റ് ഫാ. കെ എം വർഗീസ് കളീക്കൽ കൊടിയേറ്റുന്നു
കാർത്തികപ്പള്ളി -
ചേപ്പാട് മാർ ദിവന്നാസ്യോസ് വൃദ്ധഭവനത്തിൽ മലങ്കര മെത്രാപോലീത്തായായിരുന്ന ചേപ്പാട് ഫിലിപ്പോസ് മാർ ദിവന്നാസ്യോസിന്റെ ഓർമപ്പെരുന്നാളിന് കൊടിയേറി. വൈസ്‌പ്രസിഡന്റ് ഫാ. കെ എം വർഗീസ് കളീക്കൽ കൊടിയേറ്റി. അൽമായ വൈസ്‌പ്രസിഡന്റ് ബേബികുട്ടി, സെക്രട്ടറി ബിജു കെ വർഗീസ്, ജോയിന്റ് സെക്രട്ടറി ജോൺ ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു.







0 comments