2.82 കോടി ഉടൻ അനുവദിക്കും
എക്‌സൈസ് കോംപ്ലക്‌സ് തുറന്നു

മാവേലിക്കര എക്‌സൈസിന്റെ പുതിയ റേഞ്ച് ഓഫീസ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
മാവേലിക്കര എക്‌സൈസ് കോംപ്ലക്‌സിന്റെ കെട്ടിടം മന്ത്രി എംബി രാജേഷ് ഉദ്ഘാടനംചെയ്‌തു. എംഎൽഎയുടെ അഭ്യർഥന മാനിച്ച് ഒന്നാംനിലയുടെ പൂര്‍ത്തീകരണത്തിനും രണ്ടാംനിലയുടെ നിര്‍മാണത്തിനുമായി 2.82 കോടി രൂപ ഉടന്‍ അനുവദിക്കുമെന്നും റേഞ്ച് ഓഫീസിന് പുതിയ ജീപ്പ് അനുവദിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. എം എസ് അരുണ്‍കുമാര്‍ എംഎല്‍എ അധ്യക്ഷനായി. എക്‌സിക്യൂട്ടീവ് എൻജിനിയര്‍ റംലബീവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്‌സൈസ് കമീഷണര്‍ എം ആര്‍ അജിത്‌കുമാര്‍, മുന്‍ എംഎല്‍എ ആര്‍ രാജേഷ്, തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, ജി ഹരിശങ്കര്‍, മുരളി തഴക്കര, അംബിക സത്യനേശന്‍, ജി കെ ഷീല, എസ് അനിരുദ്ധന്‍, ടി യശോധരന്‍, ഡി തുളസിദാസ്, ജി അജയകുമാര്‍, കെ സി ഡാനിയേല്‍, ജേക്കബ് ഉമ്മന്‍, സജി താച്ചയില്‍, എസ് ശ്രീകുമാര്‍, കെ രഘുപ്രസാദ്, ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ എസ് അശോക്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. എക്‌സൈസ് എന്‍ഫോഴ്‌സമെന്റ് അഡീഷണല്‍ കമീഷണര്‍ എസ് ദേവമനോഹര്‍ സ്വാഗതം പറഞ്ഞു. 2.47 കോടി ചെലവഴിച്ചാണ് തഴക്കര പഞ്ചായത്തിലെ വഴുവാടിയില്‍ പുതിയ എക്‌സൈസ് കോംപ്ലക്‌സിന്റെ ഒന്നാംഘട്ടം നിര്‍മിച്ചത്. എക്‌സൈസ് സിഐ ഓഫീസും റേഞ്ച് ഓഫീസും ഉള്‍പ്പെടുന്ന കെട്ടിടസമുച്ചയമാണ് പദ്ധതിയിൽ.









0 comments