സഹകരണ ഓണച്ചന്ത തുടങ്ങി

കഞ്ഞിക്കുഴി
കഞ്ഞിക്കുഴി സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ ഓണച്ചന്ത ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ ഉദ്ഘാടനംചെയ്‌തു. ബാങ്ക് പ്രസിഡന്റ് കെ എൻ കാർത്തികേയൻ അധ്യക്ഷനായി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ പി ജെ കുഞ്ഞപ്പന് നൽകി ആദ്യ വിൽപ്പന നടത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ, കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ എസ് രാധാകൃഷ്‌ണൻ, സിപിഐ എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി ബി സലിം, കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്തംഗം വി ഉത്തമൻ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജി അനിൽകുമാർ, എം ഡി സുധാകരൻ, എസ് ഹെബിൻദാസ്, ദീപുമോൻ, ദിവ്യ തുടങ്ങിയവർ പങ്കെടുത്തു. ടി ആർ ജഗദീശൻ സ്വാഗതവും പി ആർ സുമേഷ് നന്ദിയും പറഞ്ഞു.









0 comments