ചുനക്കര രാജപ്പന്റെ ‘ഭദ്രദീപം’ പ്രകാശിപ്പിച്ചു

ചുനക്കര രാജപ്പന്റെ ‘ഭദ്രദീപം’ നോവൽ എഴുത്തുകാരൻ ഇലിപ്പക്കുളം രവീന്ദ്രൻ മാധ്യമപ്രവർത്തക ശരണ്യ സ്നേഹജന് നൽകി പ്രകാശിപ്പിക്കുന്നു
ചാരുംമൂട്
ചുനക്കര രാജപ്പന്റെ ‘ഭദ്രദീപം' നോവൽ പ്രകാശിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറിയുമായ വിശ്വൻ പടനിലം സമ്മേളനം ഉദ്ഘാടനംചെയ്‌തു. എഴുത്തുകാരൻ ഇലിപ്പക്കുളം രവീന്ദ്രൻ മാധ്യമപ്രവർത്തക ശരണ്യ സ്നേഹജന് നൽകി പുസ്‌തകം പ്രകാശിപ്പിച്ചു. വള്ളികുന്നം രാജേന്ദ്രൻ അധ്യക്ഷനായി. വനിതാ സാഹിതി ജില്ലാ പ്രസിഡന്റ് അഡ്വ. സഫിയ സുധീർ എം കെ സാനു അനുസ്‌മരണ പ്രഭാഷണം നടത്തി. കലാസാഹിത്യ സംഘം ഏരിയ സെക്രട്ടറി കെ എൻ ശ്രീകുമാർ, നടൻ സജി പാലമേൽ, കഥാകാരി സബീന റഹിം, സാം പൈനുമൂട്, എം ജോഷ്വാ, ചുനക്കര പരമേശ്വരൻപിള്ള, എം പ്രസാദ്, മധു വിഭാകർ, കെ മൻസൂർ എന്നിവർ സംസാരിച്ചു. നോവലിസ്‌റ്റ് ചുനക്കര രാജപ്പൻ മറുമൊഴി നൽകി.









0 comments