ഉദ്‌ഘാടനം നാളെ
ചേപ്പാട് ബാങ്കിന് നവീകരിച്ച കെട്ടിടം

കാർത്തികപ്പള്ളി
ചേപ്പാട് സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ എ 702ൽ നവീകരിച്ച കെട്ടിടം ബുധൻ പകൽ 11ന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി നവീകരിച്ച കെട്ടിടം ഉദ്ഘാടനംചെയ്യും. സ്വർണപ്പണയത്തിനുള്ള സ്ട്രോങ്റൂം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ടി എസ് താഹ ബാങ്ക് കംപ്യൂട്ടർവൽക്കരണവും ജില്ലാ പഞ്ചായത്ത് അംഗം എ ശോഭ ബാങ്ക് കൗണ്ടറും ഉദ്ഘാടനംചെയ്യും. പുതിയ നിക്ഷേപസമാഹരണവും ഇന്റർനെറ്റ് ബാങ്കിങ്ങും ചേപ്പാട് പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ ഉദ്‌ഘാടനംചെയ്യും. സഹകരണസംഘം ജില്ലാ ജോയിന്റ് രജിസ്ട്രാർ (ജനറൽ) വി കെ സുബിന സ്വർണ്ണപ്പണയ വായ്‌പ ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു മുഖ്യപ്രഭാഷണം നടത്തും. ബാങ്ക് പ്രസിഡന്റ് എൻ ഉണ്ണികൃഷ്‌ണൻ, ഭരണസമിതി അംഗങ്ങളായ സി എസ് വേണുഗോപാൽ, പ്രിയ മനോജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. മികച്ച സേവനം നൂതന സംവിധാനങ്ങൾ പ്രാഥമിക സഹകരണസംഘങ്ങളുടെ ആധുനികവൽക്കരണ ‘ധനസഹായം' പദ്ധതി വഴി ലഭിച്ച തുകയും ബാങ്കിന്റെ തനത് ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം നവീകരിച്ചത്. സ്വർണപ്പണയ സ്ട്രോങ്റൂം, പുതിയ ക്യാഷ് കൗണ്ടർ, നവീകരിച്ച കംപ്യൂട്ടർ നെറ്റ്‌വർക്ക്, വിശാലമായ ഹാൾ, പ്രസിഡന്റിനും സെക്രട്ടറിക്കും മുറികൾ എന്നിവ സജ്ജമായി. ഡിജിറ്റൽ സാമ്പത്തിക ഇടപാടിനായി ഗൂഗിൾ പേ, യുപിഐ നമ്പർ, ക്യൂ ആർ കോഡ് സ്‌കാനിങ് സംവിധാനങ്ങൾ എന്നിവയും ബാങ്കിൽ ഒരുക്കിയിട്ടുണ്ട്.









0 comments