അവിട്ടാഘോഷവും റാലിയും

വള്ളികുന്നം ഐകെഎസ് സമിതിയുടെ 61–ാം വാർഷികവും അയ്യന്‍കാളി ദിനാചരണവും മുൻ എംപി സി എസ് സുജാത ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
ഓൾ കേരള പുലയർ മഹാസഭ 611-ാം നമ്പർപള്ളിക്കൽ, മഞ്ഞാടിത്തറ ശാഖ അവിട്ടാഘോഷത്തോടനുബന്ധിച്ച് അയ്യൻകാളിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഘോഷയാത്രയും നടത്തി. ടി തങ്കപ്പൻ പതാക ഉയർത്തി. പ്രസിഡന്റ് കെ കെ ശശി അധ്യക്ഷനായി. വനിതാസംഘം ഗുരുവന്ദനം നടത്തി. ടി അഭിലാഷ് അയ്യൻകാളി ജന്മദിന സന്ദേശം നൽകി. ചാരുമൂട് കെപിഎംഎസ് ചാരുംമൂട് യൂണിയൻ അയ്യൻകാളി ജയന്തി ആഘോഷിച്ചു. കരിമുളയ്ക്കൽ ജങ്ഷനിൽനിന്ന് ഘോഷയാത്ര ആരംഭിച്ച് ചാരുംമൂട്ടിൽ സമാപിച്ചു. അവിട്ടാഘോഷം കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനംചെയ്തു. യൂണിയൻ പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷനായി. സെക്രട്ടറി കെ വാസുദേവൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരായ ജി വേണു, ഡി രോഹിണി, പഞ്ചായത്ത് അംഗം ദീപ ജ്യോതിഷ്, രാജീവ് ചെറിയനാട്, ആർ അനൂപ്, ആർ ശ്രീലത എന്നിവർ സംസാരിച്ചു. വള്ളികുന്നം ഐ കെ എസ് സമിതിയുടെ 61–ാം വാർഷികവും അയ്യൻകാളിയുടെ 162–ാം ജന്മദിനാചരണവും ഓണാഘോഷവും നടന്നു. സാംസ്കാരിക സമ്മേളനം മുൻ എംപി - സി എസ് സുജാത ഉദ്ഘാടനംചെയ്തു. ഐ കെ എസ് പ്രസിഡന്റ് കെ ശിവൻകുട്ടി അധ്യക്ഷനായി. സെക്രട്ടറി എ ചെല്ലപ്പൻ സ്വാഗതം പറഞ്ഞു. എഴുത്തുകാരൻ വള്ളികുന്നം രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം ബി രാജലക്ഷ്മി എൻഡോവ്മെന്റ് വിതരണം നടത്തി. ഡോ. കെ ജെ ബിന്ദു, ഡോ. എൻ ഉല്ലാസ്, കെ പ്രസന്നൻ, കെ രഞ്ജിത്ത്, സിബിൻ രാജ്, എൻ മുകേഷ് എന്നിവർ സംസാരിച്ചു.









0 comments