സിബിഎൽ ആരവത്തിൽ കൈനകരി

ചാമ്പ്യൻസ് ബോട്ട് ലീഗ് സംഘാടകസമിതി യോഗത്തിൽ ടെക്‌നിക്കൽ കമ്മിറ്റി അംഗം സി കെ സദാശിവൻ സംസാരിക്കുന്നു
തകഴി
ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസൺ വെള്ളിയാഴ്‌ച കൈനകരിയിൽ നടക്കും. വ്യാഴാഴ്‌ച സാംസ്കാരിക ഘോഷയാത്രയും സമ്മേളനവും നടക്കും. സിനിമ നടൻ അനൂപ് ചന്ദ്രൻ സാംസ്കാരിക സമ്മേളനം ഉദ്ഘാടനംചെയ്യും. വിവിധ കലാപരിപാടികൾ നടക്കും. രാത്രി ഏഴിന് അമ്പലപ്പുഴ അക്ഷരജ്വാലയുടെ നാടകം ‘വാർത്ത' അരങ്ങേറും. സിബിഎൽ സംഘാടക സമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് അധ്യക്ഷനായി. ജില്ലാ കലക്ടർ അലക്‌സ് പി വർഗീസ് ഓൺലൈനായി പങ്കെടുത്തു. ആലപ്പുഴ എസ്‌പി മോഹനചന്ദ്രൻ, ടെക്നിക്കൽ കമ്മിറ്റി അംഗം സി കെ സദാശിവൻ, ടൂറിസം വകുപ്പ് ഡയറക്ടർ പ്രഭാത്, ഡിടിപിസി സെക്രട്ടറി കെ ജി അജീഷ്, റവന്യൂ, അഗ്‌നിരക്ഷസേന, ഹെൽത്ത് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത മിനികുമാർ, കൾച്ചറൽ കമ്മിറ്റി കൺവീനർ കെ എ പ്രമോദ്, പബ്ലിസിറ്റി കൺവീനർ നോബിൻ പി ജോൺ എന്നിവർ സംസാരിച്ചു.









0 comments