അയ്യൻകാളി പ്രതിഷ-്‌ഠാവാർഷികം ആഘോഷിച്ചു

കെപിഎംഎസ് വള്ളികുന്നം എണ്ണമ്പിശ്ശേരി ശാഖയുടെ നേതൃത്വത്തിൽ സ്ഥാപിച്ച മഹാത്മ അയ്യൻകാളി പ്രതിഷ്ഠയുടെ മൂന്നാം വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ ദാമോദരൻ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
കെപിഎംഎസ് വള്ളികുന്നം 2942–ാം നമ്പർ എണ്ണമ്പിശേരി ശാഖ സ്ഥാപിച്ച മഹാത്മ അയ്യൻകാളി പ്രതിഷ-്‌ഠയുടെ മൂന്നാംവാർഷികം സാംസ-്‌കാരിക സമ്മേളനം, പഠനോപകരണ വിതരണം, അനുമോദനം, കലാപരിപാടികൾ എന്നിവയോടെ ആഘോഷിച്ചു. സാംസ-്‌കാരിക സമ്മേളനം കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം കെ ദാമോദരൻ ഉദ്ഘാടനംചെയ-്‌തു. ശാഖാ പ്രസിഡന്റ് കെ ബാബു അധ്യക്ഷനായി. ട്രസ്റ്റ് കൗൺസിലർ സുരേഷ് വെട്ടിക്കോട് മുഖ്യപ്രഭാഷണം നടത്തി. ചാരുംമൂട് യൂണിയൻ സെക്രട്ടറി കെ വാസുദേവൻ എൻഡോവ്മെന്റ് വിതരണവും അനുമോദനവും നടത്തി. സെക്രട്ടറി സി രഘു, വള്ളികുന്നം ഉദയമ്മ, വി തൃദീഷ് കുമാർ, കെ സുധാകരൻ, ആർ ശ്രീലത, ശ്യാമള, എ സിന്ധു, ഗാന, ശ്രീജ ജയചന്ദ്രൻ, എൻ കെ ശ്യാം എന്നിവർ സംസാരിച്ചു. അയ്യൻകാളി പ്രതിമയുടെ ശിൽപി എസ് അർജുനേയും എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി 13–-ാം തവണയും നൂറുശതമാനം വിജയം നേടിയ വള്ളികുന്നം എസ്എൻഡിപി സംസ-്‌കൃതം സ-്‌കൂളിനെയും ചടങ്ങിൽ ആദരിച്ചു.









0 comments