അയ്യൻകാളി ജയന്തി ആഘോഷിച്ചു

ayyankali

മഹാത്മ അയ്യൻകാളി ജന്മദിനം ചെന്നിത്തലയില്‍ പഞ്ചായത്ത് പ്രസിഡന്റ് 
വിജയമ്മ ഫിലേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 29, 2025, 02:13 AM | 1 min read

ആലപ്പുഴ

നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ചുകഴിഞ്ഞ ജനസമൂഹത്തെ അവകാശബോധത്തിന്റെ സമരപാഠങ്ങൾ പഠിപ്പിച്ച മഹാത്മാ അയ്യൻകാളിയുടെ ജന്മദിനം ജില്ലയിലെങ്ങും വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമ്മേളനങ്ങളും അനുസ്‌മരണ പരിപാടികളും സംഘടിപ്പിച്ചു. സാധുജന പരിപാലനസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കരയോഗങ്ങളിൽ ആഘോഷിച്ചു. പതാക ഉയർത്തൽ, പുഷ-്‌പാർച്ചന, പ്രാർഥന, ജന്മദിന സമ്മേളന എന്നിവ നടത്തി. ചെന്നിത്തല തൃപ്പെരുന്തുറ 120–ാ-ം നമ്പര്‍ കരയോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രന്‍ ഉദ്ഘാടനംചെയ-്‌തു. കരയോഗം പ്രസിഡന്റ് ഡി ഫിലേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ സുരേഷ-്‌കുമാര്‍ ജന്മദിന സന്ദേശം നല്‍കി. ജില്ലാ കമ്മിറ്റിയംഗം ഗൗരിക്കുട്ടി, ചെല്ലപ്പന്‍ തോട്ടുപുറത്ത്, സുമ, ചെല്ലപ്പന്‍ പുളിനില്‍ക്കുംതറ എന്നിവര്‍ സംസാരിച്ചു. മണക്കാട് സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ശ്രീധരനും, മാവേലിക്കര പടിഞ്ഞാറേനടയില്‍ സംസ്ഥാന പ്രസിഡന്റ് കെ ഉണ്ണികൃഷ-്‌ണനും, മായിത്തറയില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രവീണും, പുതുവലില്‍ ജില്ലാ പ്രസിഡന്റ് സുരേഷ് സഹദേവനും വയലാറില്‍ ജില്ലാ ട്രഷറര്‍ മോഹനനും കുട്ടനാട്ടില്‍ സംസ്ഥാന കമ്മിറ്റിയംഗം സനിലും ഉദ്ഘാടനംചെയ-്‌തു. ചേര്‍ത്തല, എരമല്ലൂര്‍, വളമംഗലം, തഴുപ്പ്, ചക്കരകുളം, ഈരേഴ, ഉമ്പര്‍നാട്, പുതിയകാവ്, കൊറ്റാര്‍കാവ്, മാവേലിക്കര എന്നിവിടങ്ങളിലെ കരയോഗങ്ങളിലും അയ്യന്‍കാളി ജന്മദിനം ആഘോഷിച്ചു. ​ചെങ്ങന്നൂർ ഓൾ കേരള പുലയർ മഹാസഭ ചെങ്ങന്നൂർ താലൂക്ക് യൂണിയൻ മഹാത്മാ അയ്യൻകാളി ജന്മദിനാഘോഷ വാരം സംസ്ഥാന വനിത സംഘം ട്രഷറർ ഇന്ദുലേഖ അഭിലാഷ് ഉദ്ഘാടനംചെയ്തു. പതാകദിനവും ആചരിച്ചു. യൂണിയൻ പ്രസിഡന്റ് അരുൺ കെ കൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി ജയേഷ് പെണ്ണുക്കര, കമ്മിറ്റി അംഗം കെ ജി ബിനു, സംസ്ഥാന വനിതാ സംഘം പ്രസിഡന്റ് പ്രസന്ന ഷാജി, വൈസ് പ്രസിഡന്റ് വി കെ യശോധരൻ, സുജ ദേവി, ശ്രീജ ബിജു, ശ്യാമള ,അനീഷ് പെരിങ്ങാല, സി കെ രമണൻ, ശശി അരീക്കര എന്നിവർ സംസാരിച്ചു. ശാഖാ കേന്ദ്രങ്ങളിൽ ആറിന് യൂണിയന്റെ ആഭിമുഖ്യത്തിൽ ആഘോഷം സംഘടിപ്പിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home