കർഷകത്തൊഴിലാളി യൂണിയൻ വി എസിനെ അനുസ്‌മരിച്ചു

കെഎസ്‍കെടിയു ചാരുംമൂട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വി എസ് അനുസ്മരണം ജില്ലാ പ്രസിഡന്റ് കെ രാഘവൻ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
കർഷകത്തൊഴിലാളി തൊഴിലാളി യൂണിയൻ ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി എസ് അനുസ്‌മരണം " അമരസ്‌മരണ’ എന്ന പേരിൽ സംഘടിപ്പിച്ചു. കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് കെ രാഘവൻ ഉദ്ഘാടനംചെയ്‌തു. ഏരിയ ട്രഷറർ വി എസ് സുധീരൻ അധ്യക്ഷനായി. ഏരിയ ജോയിന്റ് സെക്രട്ടറി കെ രാജൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. വൈസ്‌പ്രസിഡന്റുമാരായ കെ ശശിധരൻ, അമ്പിളി, വനിതാ സബ് കമ്മിറ്റി കൺവീനർ ഷൈനി മധു, പി ഭാസുരൻ, സുരേഷ്, ആർ ഓമനകുട്ടൻ എന്നിവർ സംസാരിച്ചു.









0 comments