ജയചന്ദ്രന്റെ ഓർമകളിൽ...

പി ജയചന്ദ്രന്‍

റെക്കോഡിങ് സ്‍റ്റുഡിയോയില്‍ രാജീവ് വൈശാഖ് 
പി ജയചന്ദ്രന്‍, രാജീവ് ആലുങ്കല്‍ എന്നിവരോടൊപ്പം (ഫയല്‍ ചിത്രം)

avatar
കെ സുരേഷ് കുമാര്‍

Published on Jan 11, 2025, 01:18 AM | 1 min read

മാന്നാർ

ഗായകൻ പി ജയചന്ദ്രനെക്കുറിച്ചുള്ള ഓർമകളിലാണ്‌ ഗാന രചയിതാവ്‌ ചെന്നിത്തല വൈശാഖത്തിൽ രാജീവ് വൈശാഖ്. താൻ എഴുതിയ വരികൾക്ക് സ്വരമാധുരി പകർന്ന് നൽകിയ ജയചന്ദ്രനുമൊത്തുള്ള അനുഭവം മറക്കാനാവില്ലെന്ന്‌ രാജീവ് പറയുന്നു. ഗാനം ദൃശ്യവൽക്കരിച്ച്‌ പുറത്തിറക്കാനായിരുന്നു ആഗ്രഹം. എന്നാൽ എടുത്ത രംഗങ്ങൾ നഷ്ടപ്പെട്ടതിനാൽ സാധിച്ചില്ല. ചിത്രീകരണം നടത്തി ഉടൻ ഗാനം പുറത്തിറക്കാനാണ് രാജീവിന്റെ ശ്രമം. 2022 ഒക്ടോബറിലാണ് രാജീവ് എഴുതിയ വരികൾ ജയചന്ദ്രൻ ആലപിച്ച് റെക്കോർഡിങ് നടത്തിയത്. സംഗീതം നൽകിയ രാജീവ് ആലുങ്കൽ മുഖേനയാണ് ജയചന്ദ്രനുമായുള്ള അടുപ്പം. തൃശൂരിലായിരുന്നു റെക്കോർഡിങ്. ഗുരുവായൂരപ്പനെക്കുറിച്ച് ഗാനം രചിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഏതാനും മാസംമുമ്പാണ് ആ ഗാനമെഴുതി ജയചന്ദ്രന് സമർപ്പിച്ചത്. ഒരാഴ്ച മുമ്പ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അടുത്തദിവസം നേരിട്ട് കാണാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത എത്തിയത്. കോവിഡ് കാലത്താണ് രാജീവ് കവിതകളും ഗാനങ്ങളും രചിച്ച്‌ തുടങ്ങിയത്. 173 ഓളം ഗാനം രചിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home